Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ColossalBiosciences

2030-ൽ മണ്ണിൽ കാലുകുത്തും 'വൂളി മാമത്ത്'; ജീൻ എഡിറ്റിംഗിൽ നിർണായക വഴിത്തിരിവുമായി ഗവേഷകർ

മൂ​ന്നു ല​ക്ഷം വ​ർ​ഷം മു​ത​ൽ പ​തി​നാ​യി​രം വ​ർ​ഷം മു​ൻ​പു​വ​രെ യൂ​റോ​പ്പ്, ഏ​ഷ്യ, വ​ട​ക്കേ അ​മേ​രി​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ലെ ഹിമമേ​ഖ​ല​ക​ളി​ൽ യ​ഥേ​ഷ്ടം വി​ഹ​രി​ച്ചി​രു​ന്ന 'വൂളി മാമത്തു'കളെ പുനഃസ‌ൃഷ്ടിക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണു ശാസ്ത്രലോകം. (അ​റി​യ​പ്പെ​ടു​ന്ന അ​വ​സാ​ന​ത്തെ 'വൂ​ളി മാ​മ​ത്തു'​കൾ ബി​സി 1650 വ​രെ അ​തി​ജീ​വി​ച്ചു. അതായത്, ഗി​സ​യി​ലെ പി​ര​മി​ഡു​ക​ൾ നി​ർമിച്ച് ആ​യി​രം വ​ർ​ഷ​ത്തിനു‌ ‌ശേ​ഷം).

വം​ശ​നാ​ശം സം​ഭ​വി​ച്ച 'പു​രാ​ത​ന ആ​ന'​യെ നിർമിതബുദ്ധിയുടെ സഹായത്തോടെ ഭൂ​മു​ഖ​ത്തേക്കു ജീ​വ​നോ​ടെ തി​രി​ച്ചെ​ത്തി​ക്കാ​നു​ള്ള ഗ​വേ​ഷ​ണ​ങ്ങ​ൾ ഊർജിതമാക്കിയെന്നു ശാസ്ത്രജ്ഞർ പറഞ്ഞു. ആ​മേ​രി​ക്ക​യി​ലെ ടെ​ക്സ​സ് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​മു​ഖ ബ​യോ​ടെ​ക്നോ​ള​ജി സ്ഥാപനം 'കൊ​ളോ​സ​ൽ ബ​യോ​സ​യ​ൻ​സ​സ്' ആ​ണ് ജീ​ൻ എ​ഡി​റ്റിം​ഗ് മേ​ഖ​ല​യി​ൽ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് (എ​ഐ) സാ​ങ്കേ​തി​ക​വി​ദ്യ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ഈ ​വ​ൻ പ​ദ്ധ​തി​ക്കു ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​ത്.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ, അ​താ​യ​ത് 2028-ഓ​ടെ ആനയുമായി സാദൃശ്യമുള്ള മാ​മ​ത്ത് കുട്ടിയെ സൃ​ഷ്ടി​ക്കാ​നാ​യി​രു​ന്നു ശാ​സ്ത്ര​ജ്ഞ​ർ പ​ദ്ധ​തി ത​യാ​റാ​ക്കി​യി​രു​ന്ന​ത്. എന്നാൽ, അ​തി​ശൈ​ത്യ​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ ശേ​ഷി​യു​ള്ള ജീ​വി​യെ വി​ക​സി​പ്പി​ച്ചെ​ടു​ക്കു​ന്ന​തു മു​ൻ​കൂ​ട്ടി ക​രു​തി​യ​തി​ലും ഏ​റെ സ​ങ്കീ​ർ​ണ​മാ​ണെ​ന്നു ഗ​വേ​ഷ​ക​ർ തിരിച്ചറിഞ്ഞു. മാ​മ​ത്തി​ന്‍റെ ഏ​റ്റ​വും അ​ടു​ത്ത ബ​ന്ധു​വാ​യ ഏ​ഷ്യ​ൻ ആ​ന​ക​ളു​ടെ ഡി​എ​ൻ​എ​യും മാ​മ​ത്തിന്‍റെ ഡി​എ​ൻ​എ​യും ത​മ്മി​ൽ 99.6 ശ​ത​മാ​നം സാ​മ്യ​മു​ണ്ട്. തു​ട​ക്ക​ത്തി​ൽ ആ​ന​യു​ടെ ഡി​എ​ൻ​എ​യി​ൽ അറുപതോളം ജീ​ൻ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യാ​ൽ മ​തി​യെ​ന്നാ​യി​രു​ന്നു വി​ല​യി​രു​ത്തൽ. എന്നാൽ രോ​മ​ക്കു​പ്പാ​യം, ചെ​റി​യ ചെ​വി​ക​ൾ, മ​ഞ്ഞു​പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​തി​ജീ​വി​ക്കാ​നു​ള്ള കൊ​ഴു​പ്പ് തു​ട​ങ്ങി​യ സ​വി​ശേ​ഷ​ത​ക​ൾ പു​നഃ​സൃ​ഷ്ടി​ക്കാ​ൻ 150-ലേറെ ജീ​നു​ക​ളി​ൽ മാ​റ്റം വ​രു​ത്ത​ണ​മെ​ന്നു വി​ശ​ദ​മാ​യ ജീ​നോം മാ​പ്പിം​ഗി​ലൂ​ടെ ശാസ്ത്രജ്ഞർക്കു വ്യ​ക്ത​മാ​യി.

 

Latest News

Corehub Up